22 December Sunday

വയനാടിന് കൈത്താങ്ങ്: ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ നാടിൻറെ നാനാഭാഗത്തുനിന്നും നിർലോപമായ സഹായസഹകരണങ്ങൾ ആണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ നാണയത്തുട്ടുകൾ മുതൽ കോടികൾ വരെയുള്ള സംഭാവനകൾ വരുന്നുണ്ട്. ശസ്ത്രക്രിയക്കായി  മാറ്റിവെച്ച തുക സംഭാവന ചെയ്തവരുണ്ട്. മരണാനന്തരചടങ്ങുകൾക്കും വിവാഹത്തിനുമായി സ്വരുക്കൂട്ടി വച്ച തുക സംഭാവന ചെയ്ത കുടുംബങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ സർക്കാരിൻറെ ദുരിതാശ്വാസ പദ്ധതികൾക്ക് പ്രോത്സാഹനമായി കൂടെ നിന്ന് സഹകരിക്കുമെന്നും അതിൻറെ ഭാഗമായി 100 വീടുകൾ പുനരധിവാസത്തിനായി നിർമിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വീടും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട കുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്നും കെസിബിസി പ്രസിഡൻറ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ അറിയിച്ചു. ആരുടേതാണ് എന്ന വ്യക്തമാക്കാതെ സംഭാവനകളും കൂട്ടത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.   

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചില സംഭാവനകൾ
 
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ)  ഒരു കോടി അൻപത്തി ഏഴ് ലക്ഷം (1,57,45,836) രൂപ.

ടാറ്റാ കൺസ്യൂമർ പ്രെഡക്ട്സ് ലിമിറ്റഡ് (ടിസിപിഎൽ) 50 ലക്ഷം രൂപ.

കണ്ണൻ ദേവൻ ഹിൽസ് പ്ലാൻറേഷൻ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപ.

കണ്ണൻ ദേവൻ ഹിൽസ് പ്ലാൻറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ 57,74,000 രൂപ.

ഓത്തോ ക്രിയേഷൻ മൂവാറ്റുപുഴ ഒരു ലക്ഷം രൂപ.

തലയാർ ടി കമ്പനിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം 3,09,004 രൂപ.

മൂന്നാർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 5 ലക്ഷം രൂപ.

ഏലംകുളം സർവീസ് സഹകരണ ബാങ്ക് 5,55,555 രൂപ

പേരൂർക്കട സർവീസ് സഹകരണ ബാങ്ക് 50 ലക്ഷം രൂപ.

ഹൃദ്രോഗവിദഗ്ധൻ ഡോ. കെ എം ചെറിയാനും ഡോ. കെഎംസി ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് 11 ലക്ഷം രൂപ.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 10 ലക്ഷം രൂപ.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ.

ഖാദി ഗ്രാമ വ്യവസായ ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ 3,86,401 രൂപ.

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ 2,50,000 രൂപ.

കേരള ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ഫെഡറേഷൻ 2,35,000 രൂപ.

ലക്ഷദ്വീപിലെ അഗത്തി സ്കൂൾ 1,40,060 രൂപ.

യൂണിവേഴ്സിറ്റി അഡ്മിഷൻ നെറ്റ് വർക്സ് എറണാകുളം ആദ്യ ഗഡു  ഒരു ലക്ഷത്തി നാലു രൂപ.

ഗ്രോവെയർ എഡ്യൂക്കേഷൻ സൊല്യൂഷൻ ഒരു ലക്ഷം രൂപ.

യു കെയിലെ ന്യൂ പോർട്ട് മലയാളി ഫ്രണ്ട്സ് കൂട്ടായ്മ 71,500 രൂപ.

സെൻറ് ജോൺസ് ഇഎം മോഡൽ ഹൈസ്കൂൾ, ബിൻഡുമില്ലി, ആന്ധ്രപ്രദേശ്  50,000 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top