05 November Tuesday

വയനാട് ദുരന്തം: അവശ്യസാധനങ്ങൾ എത്തിക്കാൻ തിരുവനന്തപുരത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ഫോട്ടോ: ശിവപ്രസാദ്

തിരുവനന്തപുരം > വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്.

പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതാണ്.  ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിയ്ക്കാവുന്നതാണ്.

മാനവീയം വീഥിയിലെ കലാകാര ആസ്വാദക സമൂഹവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾ സമാഹരിക്കുന്നു. പാക്ക്ഡ് ഫുഡ്, കുപ്പിവെള്ളം, വസ്ത്രങ്ങൾ(അടിവസ്ത്രങ്ങൾ അടക്കമുള്ളവ), സ്വെറ്റർ, ബ്രഷ്, പേസ്റ്റ്, സാനിട്ടറി നാപ്കിനുകൾ, ഡയപ്പറുകൾ, ഡെറ്റോൾ, ലോഷൻ, സോപ്പ്, ഒആർഎസ്, ബിസ്കറ്റ്, റസ്ക്, മെഴുകുതിരികൾ, ബക്കറ്റ്, മ​ഗ്, തോർത്ത്, ബെഡ്ഷീറ്റ്, പുതപ്പ്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് ശേഖരിക്കുന്നത്. മാനവീയം വീഥിയിലുള്ള ഫ്ലഡ് റിലീഫ് സപ്പോർട്ട് കളക്ഷൻ സെൻ്ററിലാണ് സാധനങ്ങളെത്തിക്കേണ്ടത്. വിവരങ്ങൾക്ക് - 9447025877, 9495300355


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top