27 December Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; സംഭാവന നൽകണമെന്ന് ആവർത്തിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ

പ്രത്യേക ലേഖകൻUpdated: Sunday Aug 11, 2024

തിരുവനന്തപുരം
വയനാട് ദുരന്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കഴിയാവുന്നവരെല്ലാം സംഭാവന നൽകണമെന്ന്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശമുണ്ടെന്ന്‌ ആവർത്തിച്ച്‌ സംസ്ഥാന നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ ദുരിതാശ്വാസ നിധിക്കെതിരെ നിഷേധാത്മക നിലപാട്‌ എടുത്തത്‌ തെറ്റാണെന്ന്‌ സ്ഥാപിക്കുകയാണ് പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ള നേതാക്കൾ.

സുധാകരനോടൊപ്പമുള്ള ചിലർ ഇപ്പോഴും മറിച്ചുള്ള പ്രചാരണം നടത്തുന്നത്‌ തടയലും മറുപക്ഷത്തിന്റെ ലക്ഷ്യമാണ്‌. ചില എംഎൽഎമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സുധാകരന്റെ തീരുമാനത്തെ മറികടന്ന്‌ സംഭാവന നൽകുന്നതെങ്ങനെയെന്ന്‌ ചോദിച്ചിരുന്നു.

ഈ സാഹചര്യത്തിലും കൂടിയാണ് വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും അടക്കമുള്ളവർ പാർടി ദേശീയ നേതൃത്വം തന്നെ ഇക്കാര്യത്തിൽ സുധാകരന്റെ നിലപാട്‌ ശരിവച്ചിട്ടില്ലെന്ന്‌ ആവർത്തിക്കുന്നത്‌.

ശനിയാഴ്‌ചയും വി ഡി സതീശൻ മാധ്യമങ്ങളോട്‌ ഇക്കാര്യം വീണ്ടും വിശദീകരിച്ചു. ദുരിതാശ്വാസനിധി സംഭാവനയിൽ കോൺ​ഗ്രസിൽ ആശയക്കുഴപ്പമില്ലെന്നും പാർടിയുടെ  നിർദേശ പ്രകാരമാണ്‌  കോൺഗ്രസിന്റെയും യുഡിഎഫിന്റെയും എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top