22 December Sunday

ക്യാമ്പിൽ കഴിയുന്നവരെ ധനകാര്യസ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതി; സർക്കാർ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം > വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പണമിടപാടിന്റെ പേരിൽ ധനകാര്യസ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്നുവെന്നത് അപലപനീയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയാണ് മുൻ പണമിടപാടിൻ്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ നിർബന്ധിക്കുന്നത്. ഇത് അപലപനീയവും മനുഷ്യത്വരഹിതവുമാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്തു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കും. തുടർന്നും ഇത്തരം നിലപാട് സ്വകാര്യ ധനകാര്യ മാനേജ്മെന്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top