03 December Tuesday

എൽഡിഎഫ്‌ പ്രതിഷേധം 5ന്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

തിരുവനന്തപുരം > മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി നാലുമാസമായിട്ടും അർഹമായ സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള എൽഡിഎഫ്‌ പ്രതിഷേധം വ്യാഴാഴ്‌ച. തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിന്‌ മുന്നിലുമാണ്‌ പ്രതിഷേധം. രാവിലെ 10.30 മുതൽ പകൽ ഒന്നുവരെയാണ്‌ സമരം. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഈ സമയം ഉപരോധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top