22 December Sunday

വയനാട്‌ ദുരന്തം: സർക്കാരുമായി സഹകരിക്കുമെന്ന്‌ മുസ്ലിംലീഗ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കോഴിക്കോട്‌ > വയനാട്‌ ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനവുമായി മുസ്ലിംലീഗ്‌ പൂർണമായി സഹകരിക്കുമെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും അറിയിച്ചു.  കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി പുനരധിവാസ പദ്ധതി നടപ്പാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലീഗ്‌ ജനപ്രതിനിധികൾ സംഭാവന നൽകിയിട്ടുണ്ട്‌. വയനാട്ടിൽ ലീഗ്‌ നേതൃത്വത്തിൽ 100 വീട്‌ നിർമിച്ചു നൽകും. മറ്റു പുനരധിവാസ സഹായങ്ങളും ഒരുക്കും.

ദുരന്തബാധിതരായ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ നടപടി വേണം. വയനാടിനായി 10,11 തിയതികളിൽ ലീഗ്‌ പ്രവർത്തകർ വീടുകൾ കയറി സഹായം ശേഖരിക്കുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top