22 November Friday

ദുരിതബാധിതരെ സഹായിക്കാൻ 20 സെന്റ് ഭൂമി വിട്ടുനൽകും; സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൽപ്പറ്റ> വടനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി വിട്ടു നൽക്കാൻ സന്നദ്ധത അറിയിച്ച് യുവതി. വയനാട് കോട്ടത്തറ  സ്വദേശി അജിഷ ഹരിദാസാണ് സ്വന്തം പേരിലുള്ള 20 സെന്റ് സ്ഥലം വിട്ടുനൽകുമെന്ന് കൊട്ടാരക്കര എംഎൽഎ ഓഫീസിലെത്തി ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാലിനോട് ഇക്കാര്യമറിയിച്ചത്.

നിലവിൽ തൃശൂർ പാറമേക്കാവ് കെഎസ്എഫ്ഇ ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കർഷക കുടുംബത്തിൽ ജനിച്ച അജിഷ 2009 ൽ അച്ഛൻ  ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിലേക്ക് വിട്ടു നൽകുന്നത്.

അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭർത്താവ് ഹരിദാസും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top