28 November Thursday

ശ്രുതിക്ക് സർക്കാർ ജോലി: റവന്യൂവകുപ്പിൽ ക്ലർക്കായി നിയമനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

തിരുവനന്തപുരം > വയനാട് ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് സംസ്ഥാന സർക്കാരിന്റെ കരുതൽ. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും കുറച്ച് ദിവസങ്ങൾക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക്‌ റവന്യൂവകുപ്പിൽ ക്ലർക്കായാണ്‌ നിയമനം നൽകി. റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം നടത്താൻ വയനാട്‌ കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ശ്രുതിക്കൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ദുരന്ത വേളയിൽതന്നെ വ്യക്തമാക്കിയിരുന്നു.

ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ്‌ ശ്രുതിക്ക്‌ കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്‌. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയതിനാലാണ്‌ ശ്രുതി ഉരുൾപൊട്ടലിൽനിന്ന്‌ രക്ഷപെട്ടത്‌. പ്രതിശ്രുത വരൻ ജെൻസണായിരുന്നു ദുരന്തത്തിൽ കൂട്ടായിരുന്നത്‌. ദുരന്തമുണ്ടായി കുറച്ച്‌ ദിവസത്തിന്‌ ശേഷമുണ്ടായ വാഹനാപകടത്തിൽ ജെൻസണും മരണപ്പെട്ടു.

ശ്രുതിക്കൊപ്പമുണ്ടാകുമെന്നും സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ്‌ റവന്യു വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top