22 December Sunday

വയനാട് ദുരന്തം: ദുരിതമനുഭവിക്കുന്ന രണ്ടു കുടുംബത്തിന്‌ സ്ഥലം വിട്ടുനൽകി ബത്തേരി സ്വദേശി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

തിരുവനന്തപുരം> വയനാട്‌ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന രണ്ടു കുടുംബത്തിന്‌ സ്ഥലം വിട്ടുനൽകി സുൽത്താൻ ബത്തേരി സ്വദേശി. മുകളേൽ ഹൗസിൽ മുഹമ്മദ് അബ്ദുൽ റഹ്മാനാണ്‌ സ്ഥലം കൈമാറാനുള്ള സന്നദ്ധത മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്‌.

തന്റെ പേരിൽ പാലക്കാട് ജില്ലയിലെ തേങ്കുറുശിയിലുള്ള 11സെന്റ് സ്ഥലം വിട്ടുനൽകാമെന്ന്‌ അദ്ദേഹം അറിയിച്ചു. 5.5 സെന്റ് വീതം രണ്ടു കുടുംബത്തിന്‌ നൽകാനോ അവിടെ വീട് നിർമിക്കാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ സ്ഥലം വിൽപ്പന നടത്തി തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനോ ഉള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് നൽകി.

പ്രവാസി വ്യവസായിയായ അബ്ദുറഹ്മാനുവേണ്ടി സഹോദരീ പുത്രി ഹെയ്ദി സാൻഡെ മറിയം സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top