മേപ്പാടി > വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ചുരള്‍മല പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് മുണ്ടകൈ ഭാഗത്തേക്ക് എത്താനാകുന്നില്ല. ഇതിനെ മറികടക്കുന്നതിനായി പുഴയ്ക്ക് കുറുകേ വടം വലിച്ച് ദുരന്തസ്ഥലത്തെത്തി ദേശീയ ദുരന്ത നിവാരണ സേനാംഗം (എന്‍ഡിആര്‍എഫ്). 100 മീറ്റര്‍ ദൂരത്തില്‍ വടം കെട്ടിയാണ് രക്ഷാപ്രവർത്തകൻ പുഴ കടന്നത്.
സൈന്യം എത്തി താൽക്കാലിക പാലം പണിയുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ രക്ഷാപ്രവർത്തനം വൈകുമെന്നതിനാൽ വടം ഉപയോഗിച്ച് പുഴ കടക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..