19 September Thursday

അതിവേഗം അതിജീവനം; ദുരന്ത ബാധിതർക്ക് ബാങ്ക് രേഖകൾ ലഭ്യമാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

മേപ്പാടി > വയനാട്‌ ഉരുൾപൊട്ടലിൽ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ട 50 ലേറെ പേർക്ക് ബാങ്ക്‌ പാസ് ബുക്കുകൾ ലഭ്യമാക്കി. ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിൽ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അദാലത്തിലാണ്‌ പാസ് ബുക്കുകൾ ലഭ്യമാക്കിയത്‌.

അദാലത്തിൽ റിപ്പോർട്ട് ചെയ്ത പത്തിലധികം ആളുകൾക്ക്‌ പുതിയ അക്കൗണ്ടുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. എസ്ബിഐ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ , കനാറ ബാങ്ക് , കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് , ബാങ്ക് ഓഫ് ബറോഡ, ഇസാഫ് ബാങ്കുകളാണ്  രേഖകൾ നൽകാനുള്ള വിവര ശേഖരണത്തിൽ പങ്കെടുത്തത്. ദുരന്തബാധിതരിൽ ആരെങ്കിലും  ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യമുണ്ടെന്ന് അറിയിക്കുകയാണെങ്കിൽ എത്രയും വേഗം അവ നൽകുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് നോഡൽ ഓഫീസർ അഖില മോഹൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top