09 September Monday

വയനാട് ദുരന്തം; തിരിച്ചറിഞ്ഞത് 44 പേരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി > വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നൂറ്റിപത്തോളമാണ്. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ദുരന്തത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. തകർന്ന വീടുകളിലും  കൂറ്റൻമരങ്ങൾക്കിടയിലും കുടുങ്ങിയവരെയും ചെളിയിൽ പൂണ്ടവരെയും ഓരോരുത്തരെയായി പുറത്തെടുത്തു. കൂടുതൽ പേരും മരിച്ചിരുന്നു. ജീവന്റെ തുടിപ്പുകളുണ്ടായിരുന്നവരെയും കണ്ടെടുത്തു. അതീവ സാഹസികമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.  ഉച്ചയോടെ 25 മൃതദേഹങ്ങൾ കണ്ടെടുത്തു. വൈകിട്ട്‌ അഞ്ചോടെ ചൂരൽമലയിൽനിന്ന്‌ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 63 ആയി. ഇതിൽ 44 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിന്‌ പുറമേ നിലമ്പൂർ പോത്തുകല്ലിൽനിന്നും ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന 45 ഓളം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശരീരാവശിഷ്ടങ്ങളായായിരുന്നു ഇവിടെ നിന്നും മൃതദേഹങ്ങൾ ലഭിച്ചത്. ഇതിൽ തിരിച്ചറിയാനായത് ഒരാളെ മാത്രം.

തിരിച്ചറിയാനായവർ
1. എം എസ്‌ റുക്‌സാന(35), ഭർത്താവ്‌: മുനീർ. മുത്തേതൊടി ഹൗസ്‌, തളിപ്പുഴ, വൈത്തിരി
2. റംലത്ത്‌(53) ഭർത്താവ്‌: പരേതനായ മുഹമ്മദലി, ചീനിക്കാംപറമ്പിൽ വീട്‌, ചുരൽമല
3. എ ഗിരീഷ്‌(50), ഫീൽഡ്‌ ഓഫീസർ, എച്ച്‌എംഎൽ സെന്റിനറി റോക്ക്‌ എസ്‌റ്റേറ്റ്‌
4. അഷ്‌റഫ്‌(49) പിലാക്കൽ, ചൂരൽമല
5. ലെനിൻ, അച്ഛൻ: സുദർശനനൻ, ലെനിൻ നിവാസ്‌, ചൂരൽമല
6. കുഞ്ഞിമൊയ്‌തീൻ(65), കുളത്തിങ്കൽ ഹൗസ്‌,
7. പ്രേമലീല, ഭർത്താവ്‌: മോഹനൻ, മട്ടത്ത്‌ ഹൗസ്‌.
8. റെജീന, ഭർത്താവ്‌: നസീർ. എറക്കാടൻ ഹൗസ്‌
9. വിജീഷ്‌(37), അച്ഛൻ: ദാസൻ, ചൂരൽമല
10. സുമേഷ്‌(35), അച്ഛൻ: പരേതനായ കറുപ്പു സ്വാമി, കയത്തിൽ ഹൗസ്‌, പുഞ്ചിരിവട്ടം, മുണ്ടക്കൈ
11. സലാം(39), പടിക്കപറമ്പിൽ ഹൗസ്‌, മുണ്ടക്കൈ
12. ശ്രേയ(19) അച്ഛൻ: ശിവണ്ണൻ, ശ്രേയ നിവാസ്‌.
13. ദാമോദരൻ(65), അരുൺ നിവാസ്‌, വെള്ളരിമല.
14. കൗസല്യ
15. സഹാന(7), അച്ഛൻ: സലാം, മുണ്ടക്കൈ
16. വാസു(60), കിഴക്കേ തെക്കുംകര
17. ആയിഷ, ഭർത്താവ്‌: കുഞ്ഞി മൊയ്‌തീൻ, കളത്തിങ്കൽ.
18. ആമിന, ഭർത്താവ്‌: ചാന്ദ്‌ ബാഷ, ചൂരൽമല
19. ജയദീഷ്‌(45), മുണ്ടക്കൈ
20. അനസ്‌(25)എറക്കടാൻ
21. അഫ്‌സിയ, ആമക്കുഴി മുട്ടത്ത്‌
22. അച്ചു(അശ്വിൻ)
23. അഷ്‌നി(10)
24. നബിസ(60), ഭർത്താവ്‌: ബീരാൻകുട്ടി, എറക്കാട്‌
25. ജമില(65), ചെട്ടിതൊടിയിൽ
26. അനു(3), വിജിത നിവാസ്‌,ചൂരൽമല
27. മോഹനൻ(64), മട്ടത്ത്‌, ചൂരൽമല
28. പാറു(63),
29. ഗീത(44), കരിമ്പിൻകാല
30. ഷാരൺ(20), മൂല കൂടത്തിൽ
31. പ്രജീഷ്‌(38) ഹോസ്‌പിറ്റൽ പാടി
32. ജുബൈരിയ(30), ഭർത്താവ്‌ : അഫ്‌സൽ.
33. മുഹമ്മദ്‌ ഇഷാൻ(10)
34. പ്രേമ(55), ഭർത്താവ്‌: നരേന്ദ്രൻ.
35. ഷരൺ(16) അച്ഛൻ: ജഗദീഷ്‌.
36. മുഹമ്മദ്‌ നിയാസ്‌, എരക്കാടൻ
37. കല്യാണകുമാർ(56)അയ്യൻകൊല്ലി
38. നാരായണൻ(55), പാറക്കടവൻ ഹൗസ്‌, മുണ്ടക്കൈ
39. സതീദേവി, ഭർത്താവ്‌: സുരേഷ്‌, പാലക്കൽ
40. ആദിൽ(12), അച്ഛൻ: സത്താർ, ചൂരൽമല.
41. പി കെ വിജയൻ(59), കൃഷ്‌ണ നിവാസ്‌
42. കാളിദാസൻ(34), അച്ഛൻ: പരമേശ്വരൻ, ഉദയനിധി ഹൗസ്‌.
43. പങ്കജാക്ഷി(75), ഭർത്താവ്‌: കുട്ടിമാനു, പാലക്കൽ
44. നസീറ(40), ഭർത്താവ്‌: മൻസൂർ്‌ എടത്തൊടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top