09 September Monday

ചാലിയാറിൽ നിന്ന് വീണ്ടും ശരീരഭാ​ഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

നിലമ്പൂർ > വയനാട്  ഉരുൾപൊട്ടലിൽപെട്ടവർക്കായി ചാലിയാറിൽ മൂന്നാം ദിവസവും തിരച്ചിൽ പുനരാരംഭിച്ചു. ഇന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തു നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയിൽ നിന്ന് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളാണിത്.

131 പോസ്റ്റ്മോർട്ടം ഇന്ന് പുലർച്ചെയോടെ പൂർത്തീകരിച്ചു. ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ട നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മറ്റു മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികൾ തുടരുകയാണ്. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 74 മൃതദേഹങ്ങൾ  ഇതുവരെ വയനാട്ടിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top