15 November Friday

വയനാട് ദുരന്തം: പോസ്റ്റുമോർട്ടത്തിന് മദ്രസ ഹാളും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

കൽപറ്റ > വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ക്രമീകരിച്ചു. നിലവിൽ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ ചുളിക്ക മദ്രസ ഹാളും വിട്ടുനൽകിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആവശ്യകത അനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും.

നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ അന്തർദേശീയ ഗൈഡ്‌ലൈ‌ൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

തിങ്കൾ അർധരാത്രിക്കുശേഷമാണ്  വയനാട് - മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കെ പുഞ്ചിരിമുട്ടത്ത് നാടിനെ നടുക്കിയ ഉരുൾപൊട്ടലുണ്ടായത്. മുന്നൂറിലധികം പേർ മരണപ്പെട്ടതായാണ് അനൗദ്യോദിക കണക്ക്. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉൾപ്പെടെ വ്യാഴാഴ്‌ച പകൽ 1.30 വരെ 279പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി. വ്യാഴാഴ്‌ച മാത്രം 23  മൃതദേഹങ്ങൾ കണ്ടെടുത്തു. ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ട്‌. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ വിട്ടുനൽകി. അപകടം നടന്ന് നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top