23 December Monday

ദുരന്തബാധിത മേഖലകളിൽ വിവരശേഖരണം വേഗത്തിലാക്കാൻ ഹാം റേഡിയോ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കൽപ്പറ്റ > ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ മൊബൈൽ ടവറുകൾ നിലംപൊത്തിയിരുന്നു. നിലവിൽ സെൽ ഫോൺ സേവനം ലഭിക്കുന്നത് വളരെ പരിമിതമായാണ്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.

കൽപ്പറ്റയിലെ കളക്ടറേറ്റ് ബേസ് സ്റ്റേഷൻ ആക്കിക്കൊയാണ് പ്രവർത്തനം. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാർ ഇവിടേക്ക് വിവരങ്ങൾ കൈമാറുന്നു. റിസീവറുകൾ, ആംപ്ലിഫയർ, ലോഗിങിനും ഡിജിറ്റൽ മോഡുലേഷനുമുള്ള കമ്പ്യൂട്ടറുകൾ എന്നിവയോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയിൽ നിന്നും ഹാം റേഡിയോ ട്രാൻസ്മിറ്ററുകളിലൂടെയാണ് ഓപ്പറേറ്റർമാർ വിവരങ്ങൾ നൽകുന്നത്. അമ്പലവയൽ പൊന്മുടിക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള ഫാൻറം റോക്ക് റിപ്പീറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപ്പറേറ്റർമാരുടെ സംഘടനയായ സുൽത്താൻ ബത്തേരി ഡി എക്സ് അസോസിയേഷനാണ് റിപ്പീറ്റർ സ്ഥാപിച്ചത്. അസോസിയേഷൻ ചെയർമാൻ സാബു മാത്യു, സീനിയർ ഹാം ഓപ്പറേറ്ററും സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിലെ പൾമണോളജിസ്റ്റുമായ ഡോ. എബ്രഹാം ജേക്കബ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top