23 December Monday

അവധിയില്ലാതെ കേരളത്തിന്റെ വളർത്തുമകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കൽപ്പറ്റ> പ്രീതി ജീവിതത്തിൽ ഒറ്റക്കായത്‌ 22 വർഷം മുമ്പ്‌ ഇതുപോലൊരു ദുരന്തത്തിലാണ്‌. അന്ന്‌ നേരിട്ടതിനേക്കാൾ വലിയ ദുരന്തത്തിൽ നാട്‌ വിറങ്ങലിച്ചു നിൽക്കുമ്പോൾ അവധിയെല്ലാം ഉപേക്ഷിച്ച്‌ പ്രീതി കണ്ണീരൊപ്പാനുണ്ട്‌. കാലവർഷക്കെടുതിയിൽ ദുരിതബാധിതർക്ക്‌ സൗകര്യമൊരുക്കുന്ന പ്രവർത്തനങ്ങളിൽ സജീവം. നാട്‌ സങ്കടപ്പെടുമ്പോൾ വീട്ടിലിരിക്കുന്നതെങ്ങനെയെന്ന്‌ അവർ ചോദിക്കുന്നു.

അച്ഛനുമമ്മയും സഹോദരങ്ങളുമടക്കം ജീവിതത്തിൽ ചേർത്ത്‌ നിർത്തേണ്ട 11 കുടുംബാംഗങ്ങളെയാണ്‌ 1992ൽ പടിഞ്ഞാറെത്തറ കാപ്പിക്കളത്തുണ്ടായ ദുരന്തത്തിൽ പ്രീതിക്ക്‌ നഷ്‌ടമാതായത്‌. ഓടി രക്ഷപ്പെടുന്നതിനിടെ അച്ഛന്റെ കൈയിൽനിന്ന്‌ തെറിച്ചുപോയ പ്രീതിയെ ചെളിയിൽനിന്നും മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകരാണ്‌ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്‌. ഒരു കണ്ണിന്റെ കാഴ്‌ച പൂർണമായി നഷ്ടപ്പെട്ടു.

പകച്ചുപോയ അന്നത്തെ അഞ്ചാം ക്ലാസുകാരിയെ ഓർത്ത്‌ കേരളമാകെ കണ്ണീർവാർത്തു. കുടുംബം നഷ്ടപ്പെട്ട പ്രീതിയെ പിന്നീട്‌  സർക്കാർ ദത്തെടുത്ത്‌ സ്ഥലവും വീടും ജോലിയും നൽകി. 2004ൽ  ബത്തേരി താലൂക്ക്‌ ഓഫീസിൽ ക്ലർക്കായി. ഈ ദുരന്തമുഖത്ത്‌ അവധി നോക്കാതെ ശനിയും ഞായറും ഓഫീസിലുണ്ട്‌ പ്രീതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top