പുത്തുമല> ഇനിയൊരിക്കലും കാണില്ലെന്ന് ഉറപ്പുള്ള പ്രിയപ്പെട്ടവരെ ചൂരൽമല യാത്രയാക്കി. വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനകളോടെയാണ് യാത്രയാക്കിയത്. സർക്കാർ പുത്തുമലയിൽ ഒരുക്കിയ കുഴിമാടത്തിൽ ആദ്യഘട്ടമായി ഇന്ന് 16 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. തിങ്കളാഴ്‌ച 29 മൃതദേഹം സംസ്കരിക്കും. ഞായറാഴ്‌ച രാത്രി എട്ട് മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു.
തിരിച്ചറിയാത്തവരെ തദ്ദേശസ്ഥാപനങ്ങളുടെ പൊതുശ്‌മശാനങ്ങളിൽ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. തടസ്സം നേരിട്ടതോടെ സർക്കാർ ബദൽ മാർഗത്തിലൂടെ ഹാരിസന്റെ ഭൂമി കണ്ടെത്തുകയായിരുന്നു.
222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 97 പുരുഷന്മാരും 88 സ്ത്രീകളും 37 കുട്ടികളുമാണുള്ളത്. 180 ശരീര ഭാഗങ്ങളും കണ്ടെത്തി. 172 മൃതദേഹം ബന്ധുകള്‍ തിരിച്ചറിഞ്ഞു. 222 മൃതദേഹങ്ങളുടെയും 161 ശരീരഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. 135 മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ദുരന്ത പ്രദേശത്ത് നിന്നും 572 പേരെ ആശുപത്രികളില്‍ എത്തിച്ചു. ഇതിൽ 91 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിലവിൽ ചികിത്സയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..