23 December Monday

വയനാട് ദുരന്തം: രേഖകൾ വീണ്ടെടുക്കാൻ പ്രത്യേക ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മേപ്പാടി > പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന്  പ്രത്യേക ക്യാമ്പുകൾ സം​ഘടിപ്പിക്കുന്നു. മേപ്പാടി ഗവ. ഹൈസ്‌കൂൾ, സെന്റ് ജോസഫ് യുപി സ്‌കൂൾ, മൗണ്ട് താബോർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top