20 September Friday

വയനാട് ഉരുൾപൊട്ടൽ: ഹെലികോപ്റ്ററുകൾ ഉടൻ എത്തും; മൂന്ന് എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കൽപ്പറ്റ > വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററുകൾ ഉടൻ എത്തുമെന്ന് മന്ത്രി കെ രാജൻ. ഹെലികോപ്റ്റർ കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പുറപ്പെടാൻ വൈകിയിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കൽപ്പറ്റയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

എൻഡിആർഎഫിന്റെ ഒരു സംഘം പ്രദേശത്തേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്. വടങ്ങൾ ഉപയോ​ഗിച്ച് കൃത്രിമമായ പാലമുണ്ടാക്കി പ്രദേശത്തേക്ക് പോകാനാണ് ശ്രമിക്കുന്നത്. കൊല്ലത്തുനിന്നുള്ള എൻഡിആർഎഫ് ടീം എറണാകുളത്തെത്തിയിട്ടുണ്ട്. ആർക്കോണത്തുനിന്നും ബാം​ഗ്ലൂർ നിന്നും 2 ടീമുകൾ കൂടി എത്തിച്ചേരും. തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലും ചെറിയ തോതിൽ മഴക്കെടുതി അനുഭവപ്പെടുന്നുണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top