കൽപ്പറ്റ > വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവടങ്ങളിലെ ഇക്കോ ടൂറിസം സഫാരി ബുധനാഴ്ച തുടങ്ങും. കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് അടച്ച കേന്ദ്രങ്ങളാണ് വീണ്ടും തുറക്കുന്നത്. കോടതി ഉത്തരവിന് വിധേയമായി രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതൽ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്.
സഫാരിക്കുള്ള ടിക്കറ്റുകൾ അതത് കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകും. ഒക്‌ടോബർ 7 മുതൽ https://www.wayanadwildlifesanctuary.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുകയെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഫോൺ മുത്തങ്ങ 9947271015 തോൽപ്പെട്ടി 7907543321വയനാട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..