കൽപ്പറ്റ> മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കയുള്ള പ്രത്യേക തിരച്ചിൽ തിങ്കളാഴ്ചയും തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പ്രത്യേക തിരച്ചിലിൽ ആറു ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാവിലെ 10ന് കളക്ടറേറ്റിൽ യോഗം ചേരുമെന്നും തിരച്ചിൽ നടത്തുന്ന പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..