22 December Sunday
സർവകക്ഷി യോഗം നാളെ

വയനാട്‌ പുനരുജ്ജീവനം : മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


തിരുവനന്തപുരം
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന്‌ കേന്ദ്രസഹായം അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിൽ ചൊവ്വ രാവിലെയായിരുന്നു കൂടിക്കാഴ്ച. പുനരധിവാസമുൾപ്പെടെ ചർച്ച ചെയ്യാൻ വ്യാഴാഴ്ച സർവകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്‌. 

ഉരുൾപൊട്ടൽ വിവരം പുറത്തറിഞ്ഞപ്പോൾമുതൽ സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിലും മാതൃക സൃഷ്ടിച്ചു.   ക്യാമ്പുകളിലുള്ളവരെ താൽക്കാലികമായി പുനരധിവസിപ്പിച്ചു.  സ്ഥിരമായ താമസസൗകര്യം ഒരുക്കുക വലിയ വെല്ലുവിളിയാണ്‌. എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുടുംബങ്ങൾക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകി   വരുമാനമാർഗം ഉറപ്പിച്ച്‌ കുടുംബങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ്‌ ലക്ഷ്യം. പുനരധിവാസം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ആഗസ്‌ത്‌ 10ന്‌ വയനാട്‌ സന്ദർശിച്ചപ്പോൾത്തന്നെ പ്രധാനമന്ത്രിയോട്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വയനാട്‌ ദുരന്തത്തിന്‌ ഒരു മാസമാകുന്ന വ്യാഴാഴ്ചയാണ്‌ സർവകക്ഷിയോഗം. വൈകിട്ട്‌ 4.30ന് ഓൺലൈനായാണ് യോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top