തിരുവനന്തപുരം
വയനാട് ദുരന്ത ബാധിതർക്ക് കർണാടക സർക്കാർ നൂറ് വീടുവച്ച് നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചത് വിവാദമാക്കുന്നത് വസ്തുതകൾ മറച്ചുവച്ച്. സിദ്ധരാമയ്യ സഹായം പ്രഖ്യാപിച്ച ഉടൻതന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസിൽനിന്ന് ഫോണിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ സംസാരിച്ചിരുന്നു. ടൗൺഷിപ്പ് ആണ് വയനാട് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാൻ തയ്യാറാക്കി വീട് നിർമാണം ആരംഭിക്കുമെന്നും അറിയിച്ചു. വീടുവച്ച് നൽകാനാണ് കർണാടക സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മറുപടിയും ലഭിച്ചു.
പ്രഖ്യാപനത്തിനുശേഷം കേരള സർക്കാർ പ്രതികരിച്ചില്ല എന്ന സിദ്ധരാമയ്യുടെ പരാതി രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് വ്യക്തമാണ്. വയനാട് സഹായവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര അവഗണനക്കെതിരെ സർക്കാർ, രാഷ്ട്രീയ തലങ്ങളിൽ വലിയ പ്രതിഷേധം ഉയരുമ്പോഴാണ് കത്തെന്നതും ചർച്ചയാണ്. കേന്ദ്രം പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസ് രക്ഷക്കെത്തുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..