മേപ്പാടി
കിലോമീറ്ററുകൾ വാഹനം ഓടിച്ചതിന്റെ ക്ഷീണത്തിൽ മേപ്പാടി ഗവ. എച്ച്‌എസ്‌എസിലെ മരത്തണലിൽ ഇരിക്കുകയായിരുന്നു കോയമ്പത്തൂർ സ്വദേശികളായ സെന്തിൽകുമാറും കുമരേശനും.
"ഇങ്ക വന്ത് പാത്താ അള്ന്ത്ടുവേ, കൊളന്തകളെ പാക്കമുടിയലേ, പാവം മനിതർകൾ’(ഇവിടെ വന്ന് കണ്ടാൽ കരഞ്ഞുപോകും, കുട്ടികളെയൊക്കെ കണ്ടാൽ സങ്കടമാണ്, പാവം മനുഷ്യർ) -സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ സെന്തിൽ പറയുന്നുണ്ട്.
ഓരോ കോളും കഴിയുമ്പോഴും അടുത്തത് വിളിക്കും. കൂടുതൽ സഹായം ഇവിടെയെത്തിക്കാൻ അഭ്യർഥിക്കും. തമിഴ്‌നാട് ടെലികോം എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ സഹായവുമായാണ് നാലംഗസംഘം മേപ്പാടിയിലെത്തിയത്. ചൂരൽമലയിൽ ടവർ നന്നാക്കുന്നവരെയും സഹായിച്ചു. അസോസിയേഷനിലെ അംഗങ്ങൾ സമാഹരിച്ച തുകയ്‌ക്കാണ് വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വാങ്ങി രണ്ട് കാറിൽ കലക്‌ഷൻ സെന്ററിലെത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..