19 September Thursday

വയനാടിന്‌ കൈത്താങ്ങാകാൻ നാടൊന്നാകെ ; ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


തിരുവനന്തപുരം
വയനാടിന്‌ കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം തുടരുന്നു. ഗോവ ​ഗവർണർ പി എസ് ശ്രീധരൻപിള്ള ഒരു ലക്ഷംരൂപയും ഗവർണറുടെ ഓഫീസ് അഞ്ചുലക്ഷം രൂപയും നൽകി.

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് -ഒരുകോടി, കെഎസ്എഫ്ഇ -50 ലക്ഷം, എസ്എൻജെ ​ഗ്രൂപ്പ് -50 ലക്ഷം, കരകുളം സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, എവിഎ ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് 20 ലക്ഷം, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം രണ്ടാംഗഡു -20 ലക്ഷം, ചന്ദ്രമ്മ മാധവൻനായർ ട്രസ്റ്റ് 10 ലക്ഷം, സംസ്കൃതി ഖത്തർ -10 ലക്ഷം, ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ- 5,05,000 രൂപ, കാർഡമം പ്ലാന്റേഴ്സ് ഫെഡറെഷൻ വണ്ടൻ‌മേട്- മൂന്ന്‌ ലക്ഷം, തൃശൂർ പഴുവിൽ സർവീസ് സഹകരണ ബാങ്ക് 2,50,000-, ഏർവാടി എ ആർ റഹ്മാൻ ചാരിറ്റബിൾ ആൻഡ്‌ എഡ്യുക്കേഷൻ ട്രസ്റ്റ് 1,50,000, നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈയിന്റ് കേരള സ്റ്റേറ്റ് - 1,47,628, പാലക്കാട് അക്ഷരന​ഗർ റസിഡന്റസ് വെൽഫെയർ സൊസൈറ്റി - 1,11,111, പാലക്കാട് കോങ്ങാട് കെ ശ്രീകുമാർ 1,03,000, കോങ്ങാട് കെ മിനി റാം 50,000, തിരുനൽവേലി നെല്ലായി മോഡൽ സ്കൂൾ 1,02,350, വിഴിഞ്ഞം അമ്പലക്കുളം ബ്രദേഴ്സ് -ഒരുലക്ഷം,  കല്യാൺ ടോൾ ഇൻഫ്രാസ്ക്രച്ചർ ഇൻഡോർ ഒരുലക്ഷം, കേരള ദന്തൽ സ്റ്റുഡൻസ് അസോസിയേഷൻ -90,000, സ്പെയ്‌സ് സെന്റർ ആർട് ക്ലബ് വിഎസ്എസ്‌സി, ഐഎസ്ആർഒ - 50,000, ലയൺസ് ക്ലബ് ചെങ്കൽപ്പേട്ട -50,000, തൃശൂർ ടി വി അജിത്ത് 40,000, വുഡ്‌ലാന്റസ് അപ്പാർട്ടുമെന്റ്സ് ഓണർ അസോസിയേഷൻ -40,000, പാലക്കാട് ന​ഗരസഭയിലെ ഹരിത കർമ്മസേന -35,100, തൃശൂർ പാറളം കൃഷിഭവൻ 25,000, എഴുകോൺ കോസ്മോസ് എസ് സുനിൽകുമാർ 25,000, തൃശൂർ ആലപ്പാട് കോൾഫാമിങ്‌ സഹകരണ സംഘം 25,000, ആലങ്കോടിലെ കുട്ടികൾ ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച  -20,000, ദേശീയ പഞ്ചഗുസ്തി വെങ്കല മെഡൽ ജേതാവ്‌ വലപ്പാട് സ്വദേശി കൃഷ്ണാഞ്ജന 3,200- എന്നിങ്ങനെയാണ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയ തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top