23 December Monday

ഹെെക്കോടതി ഇടപെട്ടു ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 
വാഹനാഭ്യാസം വേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


കൊച്ചി
ഓണാഘോഷത്തിന്റെ ഭാഗമായി ആഡംബരവാഹനങ്ങളിൽ കോളേജ് വിദ്യാർഥികൾ നടത്തിയ അതിരുവിട്ട റോഡ് ഷോയിൽ ഇടപെട്ട്‌ ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനാഭ്യാസം അനുവദിക്കരുതെന്ന്‌ നിർദേശിച്ച കോടതി, പൊലീസ് മേധാവിയും ഗതാഗത കമീഷണറും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും നിർദേശിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജിലും കണ്ണൂർ കാഞ്ഞിരോട്‌ നെഹർ കോളേജിലും ഓണാഘോഷത്തിനിടെയുണ്ടായ സംഭവങ്ങളിൽ പ്രോസിക്യൂഷൻ നടപടിക്കും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്‌കുമാറും അടങ്ങുന്ന  ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.

മുഴുവൻ വാഹനങ്ങളും കസ്റ്റഡിലെടുത്ത് പരിശോധിക്കാനും മോട്ടോർ വാഹനവകുപ്പിനോട്‌ നിർദേശിച്ചു. വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് ഉന്നതോദ്യോഗസ്ഥർ പരിശോധിക്കണം. അഭ്യാസം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ കോടതിക്ക്‌ കൈമാറണം. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തതായും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഹർജി 27ന് പരിഗണിക്കാൻ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top