23 December Monday

കേന്ദ്രസഹായ നിഷേധം ; യോജിച്ച പ്രതിഷേധം 
ഉയരണം : ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


തിരുവനന്തപുരം
മുണ്ടക്കെെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്‌മ ഉയരണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. തുടർച്ചയായി കേരളത്തെ ദ്രോഹിക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പ്‌ അടക്കമുള്ള പദ്ധതിയാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌. ഇത്‌ നടപ്പാക്കാൻ കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സംസ്ഥാന സർക്കാർ.

വയനാട്‌ നേരിട്ട്‌ സന്ദർശിച്ച പ്രധാനമന്ത്രി അതൊരു പിആർ ഇവന്റായാണ്‌ കണ്ടത്‌. അന്നു നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.    ആവശ്യങ്ങൾ നേടിയെടുക്കാൻ യോജിച്ച സമരം വേണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. ഡൽഹിയിൽ നടത്തിയ സമരത്തിലും അവർ സഹകരിച്ചില്ല. എല്ലാ എംപിമാരും യോജിച്ചു നിവേദനം നൽകാനും യുഡിഎഫ്‌ തയ്യാറായില്ല. ഇപ്പോൾ അർഹമായ സഹായം ലഭിക്കണമെന്ന ആവശ്യം യോജിച്ച്‌ ഉന്നയിക്കാൻ എംപിമാർ തീരുമാനിച്ചത്‌ സ്വാഗതാർഹമാണ്‌.

വയനാടിനെ സഹായിക്കണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നതിനു പകരം നാടിനെ അപമാനിക്കുകയാണ്‌ ബിജെപി നേതാവ്‌ വി മുരളീധരൻ ചെയ്‌തത്‌. മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി പരിശോധിക്കേണ്ടതാണ്‌. മുനമ്പത്ത്‌ കൈവശക്കാരെ സംരക്ഷിക്കണമെന്നതാണ്‌ എൽഡിഎഫ്‌ നിലപാട്‌. പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top