22 December Sunday

സൈബർ ആക്രമണം ; ഡബ്ല്യുസിസി 
നിയമ നടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കൊച്ചി
സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി മലയാള സിനിമ വനിതാ കൂട്ടായ്‌മ ‘വിമൻ ഇൻ സിനിമ കലക്‌ടീവ്‌’ (ഡബ്ല്യുസിസി). ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയാണ്‌– സമൂഹമാധ്യമത്തിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു.

"സ്വന്തം അവസ്ഥ വ്യക്തമാക്കാൻ കഴിയുന്ന ഇര അന്നുമുതൽ ഇരയേയല്ല, അവൻ അല്ലെങ്കിൽ അവൾ ഭീഷണിയാകുന്നു' എന്ന അമേരിക്കൻ എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായ ജയിംസ്‌ ബാൾഡ്വിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു പ്രതികരണം. ജോലി ചെയ്യാനുള്ള അവസരത്തിനും തൊഴിലിടത്തിൽ സ്‌ത്രീയുടെ അന്തസ്‌ സംരക്ഷിക്കാനും അവർക്കുകൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌.

ഒരു പിന്തുണയുമില്ലാതെ തൊഴിലിടത്തെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ്, പൊതുമാധ്യമത്തിൽ ശക്തരായി നിൽക്കുന്ന സ്‌ത്രീകൾക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ കേരളത്തിന്‌ പുറത്തേക്കുമെത്തുകയാണ്‌. ഇനി ഞങ്ങൾക്കെതിരായ സൈബർ ആക്രമണത്തിന്റെ കാലമാണ്‌. അതിനെ നിയമപരമായി നേരിട്ട് മുന്നോട്ടുപോകും–- ഡബ്ല്യുസിസി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top