23 December Monday

ഞങ്ങൾക്ക് നീതി ലഭിക്കണം: സർക്കാരിൽ പൂർണമായി വിശ്വസിക്കുന്നു- ഉഷ ഹസീന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി ചലച്ചിത്ര താരം ഉഷാ ഹസീന. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൂർണമായി വിശ്വസിക്കുന്നതായും ഉഷ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾക്ക് പുറമെയാണ് സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരേ ആരോപണങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് ഉഷ ഹസീന പറഞ്ഞു. കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ധൈര്യത്തോടെ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും വെളിപ്പെടുത്തലുകള്‍ മാധ്യമസൃഷ്ടിയെന്ന സുരേഷ് ഗോപിയുടെ വാദം തെറ്റാണെന്നും ഉഷ പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top