23 December Monday

വെയിറ്റ്‌ ലിഫ്റ്റിങ് ലോകചാമ്പ്യൻഷിപ്പിൽ 4 സ്വർണ്ണവുമായി ഹരിപ്പാട് സ്വദേശിനി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ഹരിപ്പാട്> ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക വെയിറ്റ്‌ ലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ ഹരിപ്പാട് സ്വദേശിനി അമേയ വിനോദിന് നാല്‌ സ്വർണ്ണ മെഡലുകൾ.

നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കോർഡ്‌ മറികടന്നാണ് അമേയ സ്വർണ്ണ മെഡലുകൾ നേടിയത്. 84 കിലോ വിഭാഗത്തിൽ 510 കിലോഗ്രാം ഉയർത്തിയാണ് അമേയയുടെ വിജയം.  

നിരവധി സ്റ്റേറ്റ്, നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ ജേതാവാണ്‌ അമേയ. 40 ഓളം ഗോൾഡ് മെഡലുകൾ അമേയ നേടിയിട്ടുണ്ട്.

ആലപ്പുഴ ഹരിപ്പാട് പുത്തൻപുരക്കൽ വിനോദിന്റെയും മഞ്ജുവിന്റെയും മകളാണ് അമേയ. തൃക്കാക്കര ഭാരത് മാതാകോളജിൽ രണ്ടാവർഷ ബിരുദ വിദ്യാർഥിയാണ്. സഹോദരൻ അഭിമന്യു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top