22 December Sunday

കാസർകോട് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസിൽ കീഴടങ്ങി ഭർത്താവ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കാഞ്ഞങ്ങാട് > കാസർകോട് കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. ദാമോദരൻ കൊലപാതക ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ കീഴടങ്ങുകയും ചെയ്തു. ദാമോദരന്റെയും ബീനയുടേയും ഏക മകൻ വിശാല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടെക്‌നീഷ്യനാണ്.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, ഡിവൈഎസ്പി വി വി മനോജ്‌, അമ്പലത്തറ സിഐ ടി ദാമോദരൻ എന്നിവർ സംഭവ സ്ഥലത്തെത്തി  പരിശോധന നടത്തി. കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top