22 November Friday
കരട്‌ 
ആറുമാസത്തിനുള്ളിൽ, കാട്ടാന ആക്രമണം തടയാൻ പദ്ധതി

മനുഷ്യ– വന്യജീവി സംഘർഷം കുറയ്ക്കൽ ; കേരളം പ്രത്യേക നയം രൂപീകരിക്കും

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Thursday Nov 7, 2024


തിരുവനന്തപുരം
മനുഷ്യ–-വന്യജീവി സംഘർഷം കുറയ്‌ക്കാൻ പ്രത്യേകം നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. സമഗ്ര പദ്ധതികൾ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നയം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വന്യജീവി ബോർഡ്‌ യോഗത്തിൽ തീരുമാനമായി. 

ആറുമാസത്തിനുള്ളിൽ കരട്‌ തയ്യാറാക്കും. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ പ്രമോദ്‌ ജി കൃഷ്‌ണനാണ്‌ ചുമതല.  കാട്ടാന ആക്രമണം തടയാൻ കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളുമായി സഹകരിച്ച്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌. അധിനിവേശ സസ്യങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന പദ്ധതികൾ ഉൾപ്പെടുത്തി വനനയവും രൂപീകരിച്ചു. സംഘർഷകാരണം പരിഹാരം എന്നിവ കണ്ടെത്തൽ, സംഘർഷമുണ്ടായാൽ കൈകാര്യം ചെയ്യൽ, കാലാവസ്ഥയ്‌ക്കനുസരിച്ച്‌ മൃഗങ്ങളുടെ സ്വഭാവം മനസിലാക്കി നടപടി സ്വീകരിക്കൽ തുടങ്ങിയവകൂടി ഉൾപ്പെടുത്തിയാണ്‌ നയം രൂപീകരിക്കുക. 
 മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക്‌ മനുഷ്യർ കടക്കുന്നത്‌ കുറയ്‌ക്കും.അശാസ്‌ത്രീയമായ വികസനം കണ്ടെത്താനും നടപടിയുണ്ടാകും. ആറളം ഉൾപ്പെടെ കേരളത്തിൽ 12 ഓളം സ്ഥലങ്ങളാണ്‌ മനുഷ്യ–-വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top