02 November Saturday

മനുഷ്യ–വന്യജീവി സംഘർഷം ; അന്തർസംസ്ഥാന സമിതി മൂന്നാംയോഗം കേരളത്തിൽ

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Wednesday Aug 14, 2024


തിരുവനന്തപുരം
മനുഷ്യ–- വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുള്ള അന്തർസംസ്ഥാന സമിതിയുടെ മൂന്നാമത്തെ യോഗത്തിന്‌ കേരളം വേദിയാകും. കേന്ദ്ര സർക്കാരിന്‌ സമർപ്പിക്കേണ്ട സംയുക്ത നിവേദനവും പ്രശ്‌ന പരിഹാരത്തിനുള്ള പദ്ധതികളും യോഗത്തിൽ തയാറാക്കും. വനാതിർത്തി പങ്കിടുന്ന കേരളവും കർണാടകവും തമിഴ്‌നാടും ചേർന്ന്‌ രൂപീകരിച്ച സമിതിയിൽ മൂന്നു സംസ്ഥാനങ്ങളിലെയും വനംമന്ത്രിമാരും മുഖ്യവനം മേധാവികളും അംഗങ്ങളാണ്‌. 

വയനാട്ടിലുൾപ്പെടെ മനുഷ്യ– വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ അന്തർസംസ്ഥാന സമിതി രൂപീകരിക്കാൻ നിർദേശിച്ചത്‌. വനംമന്ത്രി എ കെ ശശീന്ദ്രൻ കർണാടക, തമിഴ്‌നാട്‌ മന്ത്രിമാരുമായി സംസാരിച്ച്‌ സംയുക്തസമിതി എന്ന ആശയം യാഥാർഥ്യമാക്കി. ആദ്യയോഗം കർണാടകത്തിലെ ബന്ദിപുരിലും രണ്ടാമത്തെ യോഗം ബംഗളൂരുവിലും ചേർന്നു. ഈ വർഷംതന്നെ മൂന്നാമത്തെ യോഗം ചേർന്ന്‌ കൃത്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനാണ്‌ കേരളത്തിന്റെ പരിശ്രമം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണനാണ്‌ കേരളത്തിലെ പദ്ധതികളും നിർദേശങ്ങളും തയാറാക്കാനുള്ള ചുമതല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top