22 December Sunday

മൂന്നാറിൽ കാട്ടാനയാക്രമണം; തൊഴിലാളികൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ഇടുക്കി > മൂന്നാറിൽ കാട്ടാനകളുടെ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്. മൂന്നാറിലെ കല്ലാറിൽ ബുധൻ രാവിലെയാണ് സംഭവം. തോട്ടം തൊഴിലാളികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

പ്ലാന്റിലെ തൊഴിലാളികളാണ് അഴകമ്മയും ശേഖറും. പ്ലാന്റിന്റെ ​ഗേറ്റിനു സമീപത്തുവച്ചാണ് ആക്രമണം. രണ്ട് കാട്ടാനകളാണ് തൊഴിലാളികളെ ആക്രമിച്ചത്. തൊഴിലാളികളെ കുത്തുകയും എടുത്തെറിയുകയും ചെയ്തു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. ഇവർക്ക് നിസാര പരിക്കുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top