കവളങ്ങാട്
കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും വാളറയ്‌ക്കും ഇടയിൽ രാത്രിയിലും കാട്ടാനകൾ ഇറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം നേര്യമംഗലത്തിനും വാളറയ്‌ക്കും ഇടയിൽ രാത്രി ബസുകൾക്കും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കുമുന്നിലും രണ്ട് കൊമ്പനാനകൾ നിലയുറപ്പിച്ചു. ഏറെനേരം റോഡിൽനിന്ന കാട്ടാന വാഹനം ആക്രമിക്കാനും ശ്രമിച്ചു.
കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ കാട്ടാനയുടെ സാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവ ഇറങ്ങിവരുന്ന ഭാഗങ്ങളിൽ സൗരവേലി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. നേര്യമംഗലം ഭാഗത്ത് ദേശീയപാതയിൽ പകൽ കാട്ടാനയിറങ്ങുന്നതും പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..