22 December Sunday

മുനമ്പത്ത്‌ ആരെയും കുടിയൊഴിപ്പിക്കില്ല: മന്ത്രി വി അബ്ദുറഹ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പാലക്കാട്‌> മുനമ്പത്ത്‌ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ. സർക്കാർ നിലപാട്‌ നേരത്തേ വ്യക്തമാക്കിയതാണ്. കേസുമായി ബന്ധപ്പെട്ട്‌ എന്ത്‌ തീരുമാനം വന്നാലും കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്ന്‌ അദ്ദേഹം പാലക്കാട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.  

മുനമ്പത്തെ ഇപ്പോൾ രാഷ്ട്രീയ  വിഷയമാക്കുന്നത്‌ എന്തിനുവേണ്ടിയാണെന്ന്‌ ജനത്തിന്‌ അറിയാം. ഇതുവരെ പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറാകാത്ത സുരേഷ്‌ ഗോപി ഒരു ആക്ഷൻ ഹീറോയെപൊലെ ഇറങ്ങിവന്ന്‌ പറയുന്നത്‌ കേന്ദ്രമന്ത്രിക്ക്‌ ചേർന്നതല്ല. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്‌തു. നികുതി പിരിക്കാൻ വിലക്കേർപ്പെടുത്തിയത്‌ സർക്കാരല്ലെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top