22 December Sunday

വിൻഡോസ്‌ തകരാർ: ഇന്നും വിമാനങ്ങൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ന്യൂഡൽഹി> മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാറിലായതിനെത്തുടർന്ന്‌ ഇന്നും വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ടു വിമാനങ്ങളും നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്.

ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ്‌ജെറ്റ്‌, എയർഇന്ത്യ, വിസ്‌താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്‌, ചെക്ക്‌ഇൻ, ബോർഡിങ് സേവനങ്ങളാണ് വിൻഡോസ് തകരാറുമൂലം അവതാളത്തിലായത്.

തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത സാങ്കേതികപ്രശ്‌നം കാരണമാണ്‌ പ്രതിസന്ധി എന്നതിനാൽ മറ്റൊരു ദിവസം ടിക്കറ്റ്‌ നൽകുകയോ, ടിക്കറ്റിന്റെ പണം മടക്കി നൽകുകയോ ഉണ്ടാകില്ലെന്ന്‌ ഇൻഡിഗോ പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top