19 December Thursday

രഞ്ജിത്തിനെതിരെ നടിയുടെ ആരോപണം: സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം> സംവിധായകൻ രഞ്ജിത്തിൽ നിന്ന്‌ മോശം അനുഭവമുണ്ടായെന്ന ബംഗാളി നടി  ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി.

ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണം. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. സിനിമാ മേഖലയിലടക്കം നേരത്തെ  നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയർന്നാൽ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും സതീദേവി പറഞ്ഞു.

‘പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നുമാണ് ബംഗാളി നടി പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top