22 December Sunday

'അമ്മ'യുടെ നേതൃനിരയിലേക്ക് സ്ത്രീകൾ വരണം: അമല പോൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയതായി ചലച്ചിത്ര താരം അമല പോൾ. സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് നീതിയുക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമല പോൾ പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്ത് കൊണ്ടുവരുന്നതിൽ ഡബ്ല്യുസിസിയിലെ അടക്കമുള്ള നിരവധി സ്ത്രീകളുടെ പ്രയത്നമുണ്ട്. സിനിമ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. ഇത്തരം പ്രശ്നങ്ങൾ തടയാൻ സ്ത്രീകൾ നേതൃനിരയിലേക്ക് വരേണ്ടതുണ്ടെന്നും അമല പോൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top