25 November Monday

ലോകബാങ്ക്‌ വായ്‌പ : 1668 കോടിയുടെ പദ്ധതികൾക്ക് അനുമതി; തുക ശമ്പളവിതരണത്തിനായി ചെലവഴിച്ചെന്ന മനോരമ വാർത്ത കള്ളക്കഥ

സ്വന്തം ലേഖകൻUpdated: Tuesday Dec 10, 2019


പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിൽനിന്ന്‌ ആദ്യഗഡുവായി ലഭിച്ച 1700 കോടിയോളം രൂപയിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് 1668 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിക്കഴിഞ്ഞു. ആറ്‌ മാസം മുമ്പാണ്‌ ഇത്രയും തുക ലോക ബാങ്ക്‌ അനുവദിച്ചത്‌. അനുമതി നൽകിയുള്ള എല്ലാ പ്രോജക്ടുകൾക്കും വേണ്ട തുക കണ്ടെത്തേണ്ടത് ഈ തുകയിൽനിന്നാണ്. ഇത്‌ മറ്റ്  ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്‌തിട്ടില്ല.  എന്നാൽ ഈ തുക സർക്കാർ കോടി ശമ്പളവിതരണത്തിനായി ചെലവഴിച്ചെന്നാണ്‌ മനോരമ വാർത്ത. കഴിഞ്ഞ നിയമസഭയിൽ വി ഡി സതീശൻ സർക്കാരിനെതിരെ ആവർത്തിച്ച്‌ ചീറ്റിയ ആരോപണമാണമാണിത്‌.

ഈ തുകയിൽനിന്ന്‌ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ പുനർനിർമാണത്തിനായി 488 കോടി രൂപയുടെ അനുമതി നൽകി. പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനർനിർമാണത്തിനായി 300 കോടി രൂപയും അനുവദിച്ചു. കുടുംബശ്രീ മുഖേന ജീവനോപാധി നിർമിക്കുന്നതിനായി 250 കോടി രൂപയുടെ പാക്കേജിനും അനുമതി നൽകി. വാട്ടർ റിസോൾസ് ഡിപ്പാർട്ടമെന്റിന്റെ കീഴിൽ 350 കോടി രൂപയുടെയും വനംവകുപ്പിന്റെ കീഴിൽ 130 കോടി രൂപയുടെയും പാക്കേജുകൾക്ക് അനുമതി നൽകി. ഇത്തരത്തിൽ മറ്റ് പല വകുപ്പുകൾക്കും ആവശ്യമായ പാക്കേജിനായി തുക അനുവദിച്ചു. ഇവയെല്ലാം ഭരണാനുമതി നൽകിയശേഷം വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കേണ്ട ഘട്ടത്തിലാണ്. ചിലതെല്ലാം നടപ്പാക്കിക്കഴിഞ്ഞു. ഈ പദ്ധതികൾ പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷം വേണ്ടിവരും. ആ ഘട്ടത്തിൽ ഇതിന്റെ ചെലവുകൾ സർക്കാർ വഹിക്കേണ്ടി വരും.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി എം തോമസ്‌ ഐസക്കും അർഥശങ്കയ്‌ക്ക് ഇടയില്ലാതെ  മറുപടികൊടുത്ത ആരോപണമാണ്‌ മനോരമ  വീണ്ടും ഉയർത്തുന്നത്‌. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൾഡ് കേരള ഇൻഷ്യേറ്റിവിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. വി വേണുവും ആരോപണം തെറ്റാണെന്ന്‌ വ്യകത്മാക്കി തെളിവുകൾ നൽകിയിട്ടുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top