25 November Monday

'വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > 'വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം ഐ സഹദുള്ള, യുഎഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ എമിരിറ്റസ് ഡോ. സയീന ഉദുമാനുമായി ചേര്‍ന്ന് രചിച്ച പുസ്തകമാണ് പ്രകാശനം ചെയ്തത് .

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.  വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും വാക്‌സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവ് നേടാൻ 'വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024' സഹായകരമാകുമെന്നും ആദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹത്തില്‍ ചർച്ചയാകുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആയുരാരോഗ്യം വാക്‌സിനേഷനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണെന്ന് ഡോ. എം.ഐ സഹദുള്ള  പറഞ്ഞു. കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഇ എം നജീബ്, ഡോ. സയീന ഉദുമാൻ, കിംസ്‌ഹെല്‍ത്ത് വൈസ്‌ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, ഡോ. മുഹമ്മദ് നിയാസ്, സീനിയർ കൺസൾട്ടൻറ് ഡോ. എ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top