22 November Friday
ലോക പേ വിഷബാധ ദിനാചരണം

പേവിഷ ബാധയ്ക്കെതിരെ വേണം ജാ​ഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കൊല്ലം > പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. രോ​ഗബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച് അവബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകൂ. അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്‌ക്കെതിരെയുള്ള ഫലപ്രദമായ പരിഹാരമാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍  ഈഭാ​ഗം 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മുറിവുള്ള സ്ഥലത്ത് മൃ​ഗങ്ങൾ നക്കുന്നതിലൂടെയും രോ​ഗം പകരും. ഇത്തരം സാഹചര്യത്തിൽ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും വാക്സിൻ സൗജന്യമായി ലഭിക്കും.

മൃഗങ്ങളുമായി നിരന്തരം ഇടപെടുന്നവർ മുന്‍കൂട്ടി വാക്‌സിന്‍ എടുക്കണം. മൃ​ഗങ്ങളെ ഓമനിക്കുമ്പോൾ ശ്രദ്ധപുലർത്താൻ കുട്ടികളെ പരിശീലിപ്പിക്കണം. കടിയോ മാന്തലോ ലഭിച്ചാൽ അച്ഛനമ്മമാരെ അറിയിക്കാനും നിര്‍ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവയ്‌പ്‌ എടുക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top