18 November Monday

യാസിന്റെ പക്ഷി പ്രേമത്തിനുണ്ട്‌ ലക്ഷങ്ങളുടെ വില

മിലൻ ജേക്കബ്‌Updated: Monday Nov 18, 2024

കട്ടപ്പന > നാട്ടിൻപുറത്തെ സ്വർണക്കടയിലെ സ്റ്റോക്കിനെക്കാൾ വിലയുണ്ട് യാസിന്റെ പക്ഷിക്കൂട്ടത്തിനും അവയോടുള്ള അവന്റെ സ്‌നേഹത്തിനും. ചെറുപ്പത്തിൽ ഹോബിയെന്ന നിലയിൽ തുടങ്ങിയതാണ്‌ പക്ഷി വളർത്തൽ. എന്നാൽ അവ ഇന്ന്‌ മുഹമ്മദ്‌ യാസിൽ നിഷാദ്‌ എന്ന ഒൻപതാം ക്ലാസുകാരന്‌ ലക്ഷങ്ങളുടെ വരുമാനമാർഗം കൂടിയാണ്‌.

മകന്റെ പക്ഷി പ്രേമം കണ്ട്‌ വനംവകുപ്പ്‌ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി എസ് നിഷാദും അമ്മ ജാസ്‌മിനും ഒപ്പംനിന്നു. പക്ഷികളെ വാങ്ങാനും പരിചരിക്കാനും കൂടെ നിന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള അലങ്കാര പക്ഷികളാണ് യാസിന്റെ ശേഖരത്തിലുള്ളത്‌. രാവിലെ എഴുന്നേറ്റാൽ പക്ഷികളെ ഊട്ടണം, വെള്ളം നൽകണം, കൂട് വൃത്തിയാക്കണം–ഇവയൊക്കെയാണ്‌ യാസിന്റെ ദിനചര്യ.

ആഫ്രിക്കൻ ഗ്രേ പാരറ്റ്, സൺ കൊനൂർ, പൈനാപ്പിൾ കോനൂർ, യെലോ സൈഡസ് കോനൂർ, ഗ്രീൻ ചെക്ക്, ബ്ലൂ സീരിയസ് കൊനൂർ തുടങ്ങി നിരവധി വിദേശ ഇനങ്ങളാണ്‌ യാസിന്റെ കൂട്ടുകാർ. പക്ഷികളെ കാണാനും വാങ്ങാനുമായി നിരവധിപ്പേർ ഇവിടേക്കെത്തുന്നുണ്ട്. 300 രൂപ മുതൽ ഒരു ലക്ഷത്തോളം രൂപ വരെ വിലയുള്ള നൂറുകണക്കിന്‌ ‘വെറൈറ്റി’കൾ യാസിന്റെ പക്കലുണ്ട്‌. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ വിദ്യാർഥിയാണ്‌ യാസിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top