തിരുവനന്തപുരം> യശ്വന്ത്‌പുർ–-കണ്ണൂർ എക്‌സ്‌പ്രസ് (16527), കണ്ണൂർ–-യശ്വന്ത്‌പുർ എക്‌സ്‌പ്രസ് (16528) എന്നിവയിൽ രണ്ട് വീതം ജനറൽ കോച്ച് കൂട്ടും. സ്ലീപ്പർ കോച്ചുകൾ ഒഴിവാക്കിയാണ് പകരം ജനറൽ കോച്ചുകൾ കൂട്ടുന്നത്. കണ്ണൂർ–-യശ്വന്ത്‌പുർ എക്‌സ്‌പ്രസിന് ജനുവരി 24 മുതലും യശ്വന്ത്‌പുർ–-കണ്ണൂർ എക്‌സ്‌പ്രസിന് ജനുവരി 25നും ഇത് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
ഇതോടെ സ്ലീപ്പർ കോച്ചുകൾ ഒമ്പതും ജനറൽ കോച്ചുകൾ നാലായും മാറും. ഇതിന് പുറമേ നാല് എസി കോച്ചും ഒരു ഭിന്നശേഷി കോച്ചുമാണ് ഉണ്ടാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..