തിരുവനന്തപുരം > യെച്ചൂരിയുടെ വിയോഗം മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഖാവ് സീതാറാം യെച്ചൂരി അനുസ്മരണ യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എം ജനാധിപത്യ ഇന്ത്യയിൽ നടത്തിയ മിക്ക പ്രക്ഷോഭങ്ങളിലും സീതാറാമിന്റെ ഉൾചേരൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലത്തെ വിദ്യാർഥി നേതൃത്വം മുതൽ പോയ വർഷങ്ങളിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ വരെ ഈ ഉൾചേരൽ ഉണ്ടായിരുന്നു. കർഷക സമരത്തിൽ സിപിഐ എമ്മിനു വേണ്ടി അതീവ ശ്രദ്ധയോടെ പ്രവർത്തിക്കാൻ സീതാറാമിനു കഴിഞ്ഞു. എല്ലാവരോടും സമഭാവേന ഇടപഴകുന്ന നേതാവായതിനാൽ തന്നെ മറ്റു പാർട്ടിക്കാർക്കിടയിലും യെച്ചൂരിയെ ഇഷ്ടപ്പെടുന്നവർ ഏറെയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണ യോഗത്തിൽ സിപിഐ എം പാർടി സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന സിപിഐ എം നേതാവ് എ സ് രാമചന്ദ്രൻ പിള്ള, പിബി അംഗം എം എ ബേബി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാഷണൽ സെക്രട്ടറി പിസി വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..