തിരുവനന്തപുരം
വയനാടിനായി യേശുദാസിന്റെ സാന്ത്വന ഗാനം തിങ്കളാഴ്‌ച പുറത്തിറക്കും. ‘കേരളമേ പോരൂ’എന്ന പേരിലാണ് ഗാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.
‘സഹജാതരില്ലാതെയൊരു
പുലർവേള
അതിരാകെ മായുന്ന
പ്രളയാന്ധഗാഥ
വയനാടീ നാടിന്റെ മുറിവായി മാറീ...’
എന്നു തുടങ്ങുന്ന ഗാനം റഫീക്ക് അഹമ്മദാണ് എഴുതിയത്. സംഗീതം രമേശ് നാരായണനാണ്. അമേരിക്കയിൽനിന്നാണ് യേശുദാസ് പാടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ എം എ ബേബിക്ക് ഓഡിയോ സിഡി നൽകി ഗാനം പ്രകാശിപ്പിക്കും. മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം നിർമിച്ചത്. വീഡിയോയും പുറത്തിറക്കും. ആശയം, ആവിഷ്‌കാരം ടി കെ രാജീവ്‌കുമാർ.
സംഗീത സംവിധായകൻ വിദ്യാസാഗറും വയനാട് ദുരിതബാധിതർക്കായി ഗാനമൊരുക്കുന്നുണ്ട്. പാടുന്നത് യേശുദാസ്. വരികൾ റഫീക്ക് അഹമ്മദ്.
‘ഈ മൺതരികളിൽ കാതു ചേർക്കൂ...’ എന്നു തുടങ്ങുന്നതാണ് ഗാനം. വിദ്യാസാഗറിന്റെ യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കുക. ഈ പാട്ടിന് യുട്യൂബിൽനിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..