08 September Sunday

ഇടതുപക്ഷം പ്രധാന ഇടപെടൽ ശക്തി: യോ​ഗേന്ദ്ര യാദവ്

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

കോഴിക്കോട്> രാജ്യത്ത് ഇടതുപക്ഷത്തിന് പ്രധാന ഇടപെടൽ നടത്താനുണ്ടെന്ന് സാമൂഹ്യ രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ്‌ വിശകലന വിദഗ്‌ധനുമായ  യോഗേന്ദ്ര യാദവ്. 2024ലെ തെരഞ്ഞെടുപ്പ് ഫലം മാറുന്ന ഇന്ത്യയെന്ന പേടി സ്വപ്നത്തിൽനിന്ന് നമ്മെ രക്ഷിച്ചു. ‌ഇവിടെനിന്നാണ് മാറ്റം ആരംഭിക്കുക. ഈ ഘട്ടത്തിൽ ഇടതുപക്ഷത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്- ചിന്ത രവീന്ദ്രൻ സ്മാരക പുരസ്കാരം സ്വീകരിച്ച് ‘ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷം എന്നാൽ എന്താണ്?’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയുടെ തകർച്ചയെ ചൂണ്ടിക്കാട്ടി ഇടതുപക്ഷം അപ്രസക്തമാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ  ഇന്നത്തെ ഇന്ത്യയിലെ സാന്നിധ്യം വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ സാന്നിധ്യത്തേക്കാൾ ആഴമേറിയതാണ്.

രാജ്യത്തെ ജനാധിപത്യവത്ക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇടതുപക്ഷം.  നമ്മുടെ ഭരണഘടനയുടെ ആമുഖംതന്നെ മികച്ച ഇടതുരേഖയാണ്.  കേരളത്തിൽ യുഡിഎഫ് –- -എൽഡിഎഫ് വ്യവസ്ഥക്കെതിരെയുള്ള എതിർപ്പിനിടയിൽ ബിജെപി ഇടം കണ്ടെത്തുന്നത് ഇരുമുന്നണികളും കാര്യമായെടുക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ചിന്ത രവീന്ദ്രൻ സ്മാരക പുരസ്‌കാരം കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവിന്‌ സമ്മാനിക്കുന്നു

ചിന്ത രവീന്ദ്രൻ സ്മാരക പുരസ്‌കാരം കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവിന്‌ സമ്മാനിക്കുന്നു

ചിന്ത രവീന്ദ്രൻ പുരസ്കാരം സമ്മാനിച്ചു

കോഴിക്കോട്> ചിന്ത രവീന്ദ്രൻ ട്രസ്റ്റിന്റെ അഞ്ചാമത് പുരസ്കാരം യോ​ഗേന്ദ്ര യാദവിന് കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി സമ്മാനിച്ചു.  കെ എ ജോണി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എഴുത്തുകാരൻ എൻ എസ് മാധവൻ അധ്യക്ഷനായി.  ചെലവൂർ വേണുവിനെ കോയ മുഹമ്മദും ബി ആർ പി ഭാസ്‌കറെ എം പി സുരേന്ദ്രനും അനുസ്മരിച്ചു. എൻ കെ രവീന്ദ്രൻ സ്വാ​ഗതവും സി ആർ രാജീവ് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top