29 December Sunday

ബൈക്ക് പിക്കപ്പിലിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

പാലാ> പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്തുപറമ്പിൽ ആർ അഭിലാഷാണ് (18) മരിച്ചത്. വെള്ളി രാത്രി 11നാണ്  അപകടം. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേർപ്പുങ്കൽ മാർ ശ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.  എബിൻ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബൈക്കിന്റെ മുൻചക്രത്തിന്റെ റിം പൊട്ടിത്തകർന്നു. എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നു. പാലാ പൊലീസ് നടപടി സ്വീകരിച്ചു. പരേതനായ രാജേഷിൻ്റെയും ധന്യയുടെയും ഏക മകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top