മലപ്പുറം> മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ മർദനം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനാണ് മർദനമേറ്റത്. ഷംസുദ്ദീന്റെ ഇടത് കണ്ണിന് പരിക്കേറ്റു.
സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് പറഞ്ഞ ശേഷം വണ്ടിയുമായി മുന്നോട്ടുപോയ തന്നെ അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.
പിന്നീട് ഇയാൾ കൂട്ടാളികളെ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് ഷംസുദ്ദീനെ മര്‍ദിച്ചു. ഒന്നര മണിക്കൂറോളം നേരം ഷംസുദീന്‍ റോഡരികില്‍ ചോര വാര്‍ന്ന് കിടന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..