19 December Thursday

രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; യുവജന കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

പ്രതീകാത്മകചിത്രം

അങ്കോള > ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു.

അർജുന്റെ കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. വാക്കുകൾ എഡിറ്റ്‌ ചെയ്‌ത്‌ ചെയ്ത്‌ മാറ്റി ദുർവ്യാഖ്യാനത്തോടെ പ്രചരിപ്പിക്കുന്നതിനെതിരെ കോഴിക്കോട് സൈബർ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ പരാതി നൽകിയത്. അർജുൻന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ്‌ ചെയ്‌ത്‌ തിരുകികയറ്റിയും പ്രചാരണമുണ്ട്‌.

രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം നടത്തുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പോലീസ് മേധാവികളോട് യുവജന കമീഷൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top